ഇയ്യങ്കോടിന്റെ ലോകം
ഇയ്യങ്കോടിന്റെ ലോകം
Couldn't load pickup availability
വി .യു .സുരേന്ദ്രൻ
കവിതയും ആട്ടക്കഥയും നോവലും നാടകവും സാംസ്ക്കാരികവിമര്‍ശവും എന്നുവേണ്ട ഒട്ടെല്ലാ മേഖലകളിലും സ്വന്തം കയ്യൊപ്പു പതിപ്പിച്ച ഒരസാധാരണ എഴുത്തുകാരന്‍റെ കൃതിയും ജീവിതവും തിരയുന്ന അപൂര്‍വ്വ ഗ്രന്ഥമാണിത്. ഇയ്യങ്കോട് ശ്രീധരന്‍ എന്ന മഹാപ്രതിഭയുടെ സാഹിത്യ-സാംസ്കാരിക ലോകത്തിലേക്ക് അന്വേഷണത്തിന്‍റെ, ആസ്വാദനത്തിന്‍റെ വെളിച്ചം പകരുന്ന കൃതി. രാവുറങ്ങുമ്പോള്‍ പുതിയൊരു ലോകം പടുക്കാന്‍ ഉണര്‍ന്നിരിക്കുന്ന പോരാളികളുടെ ചോരഞരമ്പുകള്‍ക്ക് ഊര്‍ജ്ജംപകരുന്ന തീവ്രമായ സാമൂഹികബോധമുള്ള കവിയെ ഈ ഗ്രന്ഥം നമുക്കു പരിചയപ്പെടുത്തുന്നു. സര്‍ഗാത്മകതയും സാംസ്ക്കാരികതയും അതിലുപരി നിസ്വവര്‍ഗ്ഗത്തോടുള്ള അചഞ്ചലസ്നേഹവും ഒത്തുചേര്‍ന്ന ഇയ്യങ്കോടിനെ ഈഗ്രന്ഥത്തില്‍ ഒട്ടുവിസ്മയത്തോടെ അനുവാചകനു കാണാം. ജീവിതത്തിന്‍റെ ലാവണ്യസാരം സ്വച്ഛതീര്‍ത്ഥങ്ങായ വരികളിലൂടെയും മാനവസ്നേഹത്തിന്‍റെ അന്തസത്ത സ്വദര്‍ശനത്തിലൂടെയും പറഞ്ഞുതന്ന ഒരെഴുത്തുകാരനെ അറിഞ്ഞാദരിക്കുന്ന കൃതി..
Share
