{"product_id":"untitled-jul21_19-16","title":"ഇയ്യങ്കോടിന്റെ ലോകം","description":"\u003cp\u003e\u003cstrong\u003eവി .യു .സുരേന്ദ്രൻ\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eകവിതയും ആട്ടക്കഥയും നോവലും നാടകവും സാംസ്ക്കാരികവിമര്‍ശവും എന്നുവേണ്ട ഒട്ടെല്ലാ മേഖലകളിലും സ്വന്തം കയ്യൊപ്പു പതിപ്പിച്ച ഒരസാധാരണ എഴുത്തുകാരന്‍റെ കൃതിയും ജീവിതവും തിരയുന്ന അപൂര്‍വ്വ ഗ്രന്ഥമാണിത്. ഇയ്യങ്കോട് ശ്രീധരന്‍ എന്ന മഹാപ്രതിഭയുടെ സാഹിത്യ-സാംസ്കാരിക ലോകത്തിലേക്ക് അന്വേഷണത്തിന്‍റെ, ആസ്വാദനത്തിന്‍റെ വെളിച്ചം പകരുന്ന കൃതി. രാവുറങ്ങുമ്പോള്‍ പുതിയൊരു ലോകം പടുക്കാന്‍ ഉണര്‍ന്നിരിക്കുന്ന പോരാളികളുടെ ചോരഞരമ്പുകള്‍ക്ക് ഊര്‍ജ്ജംപകരുന്ന തീവ്രമായ സാമൂഹികബോധമുള്ള കവിയെ ഈ ഗ്രന്ഥം നമുക്കു പരിചയപ്പെടുത്തുന്നു. സര്‍ഗാത്മകതയും സാംസ്ക്കാരികതയും അതിലുപരി നിസ്വവര്‍ഗ്ഗത്തോടുള്ള അചഞ്ചലസ്നേഹവും ഒത്തുചേര്‍ന്ന ഇയ്യങ്കോടിനെ ഈഗ്രന്ഥത്തില്‍ ഒട്ടുവിസ്മയത്തോടെ അനുവാചകനു കാണാം. ജീവിതത്തിന്‍റെ ലാവണ്യസാരം സ്വച്ഛതീര്‍ത്ഥങ്ങായ വരികളിലൂടെയും മാനവസ്നേഹത്തിന്‍റെ അന്തസത്ത സ്വദര്‍ശനത്തിലൂടെയും പറഞ്ഞുതന്ന ഒരെഴുത്തുകാരനെ അറിഞ്ഞാദരിക്കുന്ന കൃതി..\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"വി യൂ സുരേന്ദ്രൻ","offers":[{"title":"Default Title","offer_id":45325360103673,"sku":"","price":285.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0710\/5521\/2793\/files\/rn-image_picker_lib_temp_fd2a179a-31d6-4031-97b3-616f9f2b911d.jpg?v=1721571158","url":"https:\/\/seedbooksindia.com\/products\/untitled-jul21_19-16","provider":"Seed Books","version":"1.0","type":"link"}