Skip to product information
1 of 1

സോളാർ വിശേഷം

സോളാർ വിശേഷം

Regular price Rs. 290.00
Regular price Rs. 319.00 Sale price Rs. 290.00
Sale Sold out

ജോൺ മുണ്ടക്കയം

കേരളക്കരയെയാകെ കരയിച്ചു കൊണ്ട് കഥാവശേഷനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തി ജീവിതത്തെയും ക്ഷണിക കാലം കലുഷിതമാക്കിയ സോളാർ വിവാദവുമായി ബന്ധപ്പെട്ട പുസ്തകമെന്ന ധാരണ വായനക്കാരിൽ ജനിപ്പിക്കുന്ന ശീർഷകമാണ് രചയിതാവ് പുസ്തകത്തിന് നൽകിയിരിക്കുന്നത്. പ്രസ്തുത വിവാദത്തിൻ്റെ അകവും പൊരുളും ചികയുന്നതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ജീവിതം നേരിട്ട പ്രതി സന്ധികളെയും ഭരണാധികാരി എന്ന നിലയിലുള്ള മികവിനെയും കാരുണ്യ പ്രവർത്തനത്തിൻ്റെ രീതികളെയും അടയാളപ്പെടുത്തുന്ന രചനയാണിത്. 

കടുത്ത നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന രാഷ്ട്രീയ നേതാവിനെയും കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചവരോട് പോലും ക്ഷമിക്കുന്ന ഭരണാധികാരിയെയും നമുക്ക് ഈ പുസ്തകത്തിൽ കാണാം. ഉമ്മൻ ചാണ്ടിക്കെതിരെ എതിരാളികൾ പലകാലഘട്ടങ്ങളിൽ ഉയർത്തിയ വിവാദങ്ങളുടെ വളർച്ചയും തളർച്ചയും ഈ താളുകളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

അവതരികയിൽ ഡോ. ശശി തരൂർ എം. പി 

View full details